Kerala
കോഴിക്കോട്: സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പോലീസ് പിടിക്കൂടി.
ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽനിന്നു ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽനിണു വീണതാണെന്നാണ് പറഞ്ഞത്.
കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
പ്രതിയുടെപേരിൽ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
District News
കട്ടപ്പന: കളഞ്ഞുകിട്ടിയ ഒരു പവന് തൂക്കം വരുന്ന സ്വര്‍ണച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്കി ഇരട്ടയാര്‍ വാഴവര മണ്ണിപ്ലാക്കല്‍ ഏഥല്‍ മാതൃകയായി. കഴിഞ്ഞദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന സ്വര്‍ണച്ചെയിന്‍ ഏഥലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യം പിതാവ് സജിയോട് പറയുകയും ചെയിന്‍ ലഭിച്ച വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു.
ആശുപത്രിയിലെത്തിയ ശാന്തിഗ്രാം സ്വദേശികളുടെ കുട്ടിയുടെ കൈയിലെ സ്വര്‍ണ ചെയിനാണ് നഷ്ടപ്പെട്ടുപോയത്. ചെയിന്‍ നഷ്ടപ്പെട്ട വിവരം ഇവര്‍ ആശുപത്രിയില്‍നിന്ന് പുറത്തുപോയശേഷമാണ് മനസിലാകുന്നത്. തുടര്‍ന്ന് തിരികെ ആശുപത്രിയിലെത്തി തിരക്കിയപ്പോള്‍ ചെയിന്‍ ലഭിച്ച വിവരം ആശുപത്രി അധികൃതര്‍ ഇവരോട് പറഞ്ഞു. തുടര്‍ന്ന് സജിയും മകള്‍ ഏഥലും കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി ചെയിന്‍ ഉടമസ്ഥര്‍ക്ക് കൈമാറി.
District News
കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 24-ന് രാവിലെ പൂഴിക്കുന്നിൽ വെച്ച് നടന്ന മാല മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റൂർ വെസ്റ്റോതറ പുന്നവേലിൽ വീട്ടിൽ തരുൺ തമ്പി (31) ആണ് പിടിയിലായത്. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ 71 വയസ്സുകാരിയായ സൂസമ്മ മാത്യുവിന്റെ കഴുത്തിൽ നിന്ന് സ്കൂട്ടറിൽ എത്തി ഇയാൾ മാല കവരുകയായിരുന്നു. പിടിവലിക്കിടയിൽ വൃദ്ധയുടെ കഴുത്തിൽ മുറിവേറ്റിരുന്നു.